കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നതായി പോലീസ്. ജനുവരിയില്‍ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിലായിരുന്നു യോഗമെന്നും പോലീസ് പറയുന്നു. ഈ യോഗത്തില്‍ ഗണേഷ്കുമാറിന്റെ സഹായി പ്രദീപ് പങ്കെടുത്തിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
കേസിന്റെ വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു കൊച്ചിയിലെ യോഗം. കാസര്‍ഗോഡ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കെബി ഗണേഷ്കുമാര് എംഎല്‍എയുടെ സഹായി ബി. പ്രദീപ്കുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സാക്ഷിയുടെ ബന്ധുവിനെ സ്വാധീനിക്കാന്‍ പ്രത്യേക ഫോണും സിം കാര്‍ഡുമെടുത്തിരുന്നു. സിം കാര്‍ഡ് സാക്ഷിയുടെ ബന്ധുവിനെ വിളിക്കുന്ന സമയത്ത് കാസര്‍ഗോഡായിരുന്നു ലൊക്കേഷനെന്നതും പ്രധാനപ്പെട്ട വിവരമാണ്.
Discussion about this post