ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായ യൂട്യൂബ് പുനഃസ്ഥാപിച്ചു. ഇന്ന് രാവിലെയാണ് യൂട്യൂബ് സേവനം നിലച്ചത്.ലോകവ്യാപകമായിട്ടാണ് പ്രവര്‍ത്തനം നിലച്ചത്.
സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും യൂട്യൂബ് ട്വിറ്ററിലൂടെ അറിയിച്ചു. നിലവില്‍ വീഡിയോ ലോഡ് ചെയ്യുന്നതില്‍ പ്രശ്നങ്ങളില്ല.
ലോകത്തുള്ള വെബ്സൈറ്റുകള്‍ ഡൗണ്‍ ആകുന്നത് വ്യക്തമാക്കുന്ന ഡൗണ്‍ ഡിക്ടറ്ററിന്റെ ഗ്രാഫ് പ്രകാരം രാവിലെ 6 മണി മുതല്‍ 7.15 വരെയാണ് യൂട്യൂബ് പ്രശ്നം നേരിട്ടത്.
Discussion about this post