തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 1,200 രൂപയും ഗ്രാമിന് 150 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 4,710 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 37,680 രൂപയും.
രണ്ട് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ വിലയിടിവാണിത്. അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ ഇന്നലെ 100 ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര തലത്തില്‍ കോവിഡ് അനിശ്ചിതങ്ങള്‍ തുടരുന്നതും, കോവിഡ് വാക്സിന് വാര്‍ത്തയും, ശക്തമായ വില്പനയും, ഡോളര്‍ ശക്തി പ്രാപിക്കുമെന്ന അനുമാനവും സ്വര്‍ണ വിലയില്‍ കുറവുണ്ടാകാന്‍ ഇടയാക്കി.
Discussion about this post