ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷന്‍ എല്‍.മുരുകന് അറസ്റ്റില്‍. അനുമതിയില്ലാതെ വെട്രിവേല്‍ യാത്ര നടത്തിയതിനാണ് അറസ്റ്റ്. തിരുവള്ളൂരില്‍ വെച്ചാണ് മുരുകനെ പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ യാത്രയ്ക്ക് അനുമതി നല്‍കാതിരുന്നത്.
സ്ഥലത്ത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. മുരുകന് പുറമെ മറ്റു ചില നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ പൂനമല്ലിക്ക് സമീപത്ത് വെച്ചും പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ വീണ്ടും യാത്ര തുടരുകയായിരുന്നു.
Discussion about this post