തിരുവനന്തപുരം: സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നത് നല്ലതല്ലെന്ന് കാനം വിമര്‍ശിച്ചു. കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ല. ഭീഷണി പോലീസിന് മാത്രമാണെന്നും കാനം പറഞ്ഞു.
ഏറ്റുമുട്ടലിനെ കുറിച്ചുള്ള മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നില്ല. പോലീസിനെതിരെയാണ് റിപ്പോര്‍ട്ടെങ്കില്‍ പുറത്തുവരാത്ത സ്ഥിതിയാണ്.മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ നിന്ന് തണ്ടര്‍ബോള്‍ട്ട് പിന്മാറണമെന്നും കാനം പറഞ്ഞു.
സിപിഐയില്‍ അഭിപ്രായ വ്യത്യാസമെന്നത് മാധ്യമങ്ങളുടെ ഭാവനയാണെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി. പുറത്തു വന്നത് പാര്‍ട്ടി കമ്മിറ്റിയില്‍ നടക്കാത്ത കാര്യങ്ങളെന്നും കാനം പറഞ്ഞു.
Discussion about this post