വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തത്സമയ വാര്‍ത്താസമ്മേളന പ്രക്ഷേപണം നിര്‍ത്തിവെച്ച് അമേരിക്കയിലെ വാര്‍ത്താമാധ്യമങ്ങള്‍. വ്യഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇലക്ഷന് ശേഷമുള്ള ട്രംപിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമങ്ങള്‍ അസാധാരണ നടപടി സ്വീകരിച്ചത്.
പ്രസിഡന്റ് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു എന്നാരോപിച്ചായിരുന്നു ചാനലുകള്‍ സംപ്രേക്ഷണം നിര്‍ത്തിവെച്ചത്. തെരഞ്ഞെടുപ്പ് തങ്ങളില്‍ നിന്ന് തട്ടിയെടുക്കാന്‍ ഡെമോക്രാറ്റുകള്‍ നിയമവിരുദ്ധമായി വോട്ട് ചെയ്യുകയായിരുന്നു എന്നാണ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞതോടെയാണ് ചാനലുകള്‍ സംപ്രേക്ഷണം പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടത്തുക മാത്രമല്ല, പകരം തിരുത്തുക കൂടിയാണിവിടെ, എന്ന് പറഞ്ഞുകൊണ്ട് എംഎസ്എന്‍ബിസി ചാനല്‍ സംപ്രേഷണം നിര്‍ത്തിയത്. എംഎസ്എന്‍ബിസി വാര്‍ത്താവതാരകനാണ് ട്രംപിന്റെ വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്യുന്നതിനിടയില്‍ ഇടപെട്ടുകൊണ്ട് സംപ്രേഷണം നിര്‍ത്തിയത്. എന്‍ബിസി എബിസി ന്യൂസും ഇത്തരത്തില്‍ ഇടപെട്ടുകൊണ്ട് സംപ്രേഷണം നിര്‍ത്തി.
Discussion about this post