Saturday, January 28, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » രാജ്യത്താദ്യമായി നെൽവയൽ ഉടമകൾക്ക് റോയൽറ്റി

രാജ്യത്താദ്യമായി നെൽവയൽ ഉടമകൾക്ക് റോയൽറ്റി

SM TV News Desk by SM TV News Desk
Nov 5, 2020, 10:22 pm IST
in News
രാജ്യത്താദ്യമായി നെൽവയൽ ഉടമകൾക്ക് റോയൽറ്റി
Share on FacebookWhatsAppTelegramTweet

രാജ്യത്ത് ആദ്യമായി നെൽവയൽ ഉടമകൾക്ക് റോയൽറ്റി വിതരണം സംസ്ഥാനത്ത് നിലവിൽ വന്നു. ഇനി മുതൽ ഹെക്ടറിന് ഓരോ സാമ്പത്തിക വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി നൽകും.

പദ്ധതിയുടെ വിതരണോദ്ഘാടനം തൃശൂർ പ്ലാനിങ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.
സംസ്ഥാന സർക്കാർ കാർഷിക മേഖലയുടെ വളർച്ച ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാർഷിക മേഖലയ്ക്ക് ഒപ്പം കർഷകരെയും സംരക്ഷിച്ച് കൃഷിയെ ഒരു സംസ്കാരമായി വളർത്തിയെന്നും കാർഷിക മേഖലയുടെ വളർച്ച ഉറപ്പാക്കാൻ സുഭിക്ഷ കേരളം, ജീവനി പോലുള്ള ബൃഹദ് പദ്ധതികളും ആവിഷ്ക്കരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കാർഷിക രംഗത്ത് യന്ത്രവത്ക്കരണം കൂടുതൽ ജനകീയമായി നടപ്പിലാക്കിയതോടെ മികച്ച രീതിയിലുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കി. കാർഷിക മേഖലയിൽ ന്യായവില, ആവശ്യമായ സഹായധനം, ഭക്ഷ്യ സ്വയംപര്യാപ്തത എന്നിവ ഉറപ്പാക്കാനും സാധിച്ചു. രാജ്യത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും കൃഷി അനാദായകരവും നഷ്ടവുമാണ് എന്ന വസ്തുത നിലനിൽക്കെയാണ് സംസ്ഥാാനം കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിച്ച് രാജ്യത്തിനു മാതൃകയാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നെൽകൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന ഉടമകൾക്കാണ് ഹെക്ടറിന് ഓരോ വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി അനുവദിക്കുന്നത്.

നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകൾ റോയൽറ്റിക്ക് അർഹരാണ്. നെൽവയലുകളിൽ വിള പരിക്രമണത്തിന്റെ ഭാഗമായി പയർ വർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയ നെൽവയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും.

നെൽവയലുകൾ തരിശിട്ടിരിക്കുന്ന ഭൂവുടമകൾ ഭൂമി നെൽകൃഷിക്കായി സ്വന്തമായോ മറ്റു കർഷകർ/ഏജൻസികൾ മുഖേനയോ ഉപയോഗപ്പെടുത്തുന്ന അടിസ്ഥാനത്തിൽ റോയൽറ്റി അനുവദിക്കും. ഈ ഭൂമി തുടർന്നും മൂന്ന് വർഷം തുടർച്ചയായി തരിശിട്ടാൽ പിന്നീട് റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കില്ല. അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുമ്പോൾ റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും.

റോയൽറ്റിക്കുള്ള അപേക്ഷ www.aims.kerala.gov.in എന്ന പോർട്ടലിൽ ഓൺലൈനായി സമർപ്പിക്കണം. കർഷകർക്ക് വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം.

Share16SendShareTweet

Related Posts

എല്‍ഡിഎഫ് കോട്ടകള്‍ പിടിച്ചെടുത്ത് യുഡിഎഫ്; ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കോണ്‍ഗ്രസിന്
News

ത്രിപുരയില്‍ കോണ്‍ഗ്രസ്-സിപിഎം ബന്ധം ഉലയുന്നു

ഖുശ്ബുവിന് അപകടത്തില്‍ കാലിന് പരിക്ക്
News

ഖുശ്ബുവിന് അപകടത്തില്‍ കാലിന് പരിക്ക്

രാഷ്ട്രപതിഭവനിലെ മുഗള്‍ഗാര്‍ഡന് ഇനി പുതിയ പേര്
News

രാഷ്ട്രപതിഭവനിലെ മുഗള്‍ഗാര്‍ഡന് ഇനി പുതിയ പേര്

ബിജെപിക്ക് ഒപ്പം കൂടാനില്ലെന്ന് ടിപ്ര; എന്നിട്ടും ബിജെപിക്ക് സന്തോഷം!
News

ബിജെപിക്ക് ഒപ്പം കൂടാനില്ലെന്ന് ടിപ്ര; എന്നിട്ടും ബിജെപിക്ക് സന്തോഷം!

മോദിയുടെ നയതന്ത്ര തന്ത്രമേറ്റു; ഇന്ത്യയുമായി കൂടുതല്‍ അടുത്ത് ഈജിപ്ത്
News

മോദിയുടെ നയതന്ത്ര തന്ത്രമേറ്റു; ഇന്ത്യയുമായി കൂടുതല്‍ അടുത്ത് ഈജിപ്ത്

ഇന്നും മഴയ്ക്ക് സാധ്യത; ഉച്ചയോടെ മഴ കനത്തേക്കുമെന്ന് കാലാവസ്ഥ വകുപ്പ്
News

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ മഴ വീണ്ടും

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies