തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം പള്ളിത്താനം രാധാകൃഷ്ണന്‍ പാര്‍ട്ടി വിട്ടു. ജില്ലാ കമ്മിറ്റി സ്ഥാനവും പാര്‍ട്ടി പ്രാഥമിക അംഗത്വവും രാധാകൃഷ്ണന്‍ ഉപേക്ഷിച്ചു. ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും തന്നെ പൂര്‍ണമായും അവഗണിച്ചുവെന്ന് രാധാകൃഷ്ണന്‍ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങളാണ് രാധാകൃഷ്ണന്റെ രാജിക്ക് കാരണം. നാല് പതിറ്റാണ്ടുകളായി ബിജെപി പ്രവര്‍ത്തകനായിരുന്നു രാധാകൃഷ്ണന്‍. പാര്‍ട്ടി കൂടിയാലോചനകള്‍ നടത്താതെ വിശ്വാസ വഞ്ചനയിലൂടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്നാണ് രാധാകൃഷ്ണന്‍ ആരോപിക്കുന്നത്. ഇത്രയും കാലം പ്രവര്‍ത്തിച്ച ഒരാളെന്ന നിലയ്ക്ക് ഒരുവാക്കുപോലും ചോദിക്കാതെ തന്നിഷ്ടപ്രകാരം സ്ഥാനാര്‍ഥിയെ നിര്‍ണയിച്ച രീതിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും രാധാകൃഷ്ണന്‍ പറയുന്നു.
Discussion about this post