തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ്. ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നാളെ സിഎം രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നാണ് വിവരം. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ്.
നാളെ ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സിഎം രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ഐടി വകുപ്പിലെ പദ്ധതികളില്‍ ഉള്‍പ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നല്‍കിയെന്ന സംശയത്തിലാണ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്.
എം.ശിവശങ്കറിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രമുഖരെ സംബന്ധിച്ചും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നതായി വാര്‍ത്തകള്‍ പുറത്തവന്നിരുന്നു. അതില്‍ ഒരാളാണ് സി.എം.രവീന്ദ്രന്. എം.ശിവശങ്കറുമായി അടുത്ത ബന്ധമുള്ളയാളാണ് രവീന്ദ്രന്.
Discussion about this post