തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.എസ്.സുപാലിന് സസ്‌പെന്‍ഷന്‍. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.രാജേന്ദ്രന് താക്കീതും നല്‍കി. കൊല്ലം ജില്ലാ നിര്‍വാഹക സമിതിക്കിടെ ഇരുവരും പരസ്പരം പോര്‍വിളി നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി.
അതേസമയം സിപിഐ സംസ്ഥാന കൗണ്‍സിലില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഒറ്റപ്പെടുത്തി രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സുപാലിന് സസ്‌പെന്‍ഷനും രാജേന്ദ്രന് താക്കീതുമെന്ന കാനത്തിന്റെ നിലപാട് ശരിയായില്ലെന്നാണ് വിമര്‍ശനം. നടപടി റദ്ദാക്കണമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. സുനില്‍ കുമാറിന്റെ നിലപാടിനെ 12 ജില്ലാ സെക്രട്ടറിമാര്‍ പിന്തുണച്ചു. കാനം പാര്‍ട്ടിയെ എകെജി സെന്ററിന്റെ അടിമയാക്കിയെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആരോപിച്ചു.
Discussion about this post