തിരുവനന്തപുരം: കോടിയേരിയുടെ കൊച്ചുമകള്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോള്‍ ഓടിയെത്തിയ ബാലാവകാശ കമ്മീഷന്‍ എന്തുകൊണ്ട് പാലത്തായിയില്‍ പോയില്ലെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഊര്‍ജസ്വലനായി ഇരിക്കുന്ന ബിനീഷിന്റെ കുഞ്ഞിനെ സംരക്ഷിക്കാനാണ് ബാലവകാശ കമ്മിഷന്‍ ബിനീഷിന്റെ വീട്ടില്‍ പോയത്. ബിനീഷിന്റെ വീട്ടില്‍ നടക്കുന്നത് നാടകമാണ്. ബിനീഷിനെ ആദര്‍ശപുരുഷനാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോടിയേരിയുടെ വീട് രമ്യഹര്‍മ്യമാണ്. വീടിനു മുന്നില്‍ കോടികള്‍ വിലവരുന്ന വാഹനം കിടക്കുന്നു. രാജാവായാണ് കോടിയേരിയുടെ താമസം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൊള്ള സംഘം പോലെയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ മനുഷ്യാവകാശ ലംഘനം ഉണ്ടോയെന്ന് അന്വേഷിക്കണം. ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സിഎം രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്ഥനാണ്. രവീന്ദ്രന്‍ അറിയാതെ ഫയലുകള്‍ നീങ്ങില്ലെന്ന സ്ഥിതിയാണ്. മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് കൂടിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
Discussion about this post