തിരുവനന്തപുരം: റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുന്നു. ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ വീട്ടിലെത്തിയിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. രാത്രി മുഴുവന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ വീട്ടില്‍ തുടരുകയായിരുന്നു.
അതേസമയം ബിനീഷിന്റെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുകയാണ്. ബന്ധുക്കള്‍ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലിലാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബിനീഷിന്റെ ഭാര്യയുടെ ഫോണ്‍ ഇ.ഡി പിടിച്ചുവെച്ചിരിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. വീടിനുള്ളിലുള്ളവരെ കാണാതെ തിരികെ പോകില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. എന്നാല്‍ ബന്ധുക്കളെ കാണേണ്ടെന്ന് വീടിനകത്തുള്ളവര്‍ പറഞ്ഞെന്ന് സിആര്‍പിഎഫ് അറിയിച്ചു. അത് വിശ്വസിക്കാനാകില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടുകാരെ കണ്ടില്ലെങ്കില്‍ സത്യാഗ്രഹമിരിക്കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ബിനീഷിന്റെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും മക്കളുമാണ് വീടിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. ബന്ധുക്കള്‍ കൊണ്ടുവന്ന ഭക്ഷണം വീട്ടിനകത്തെത്തിച്ചു.
പോലീസ് സംഭവസ്ഥലത്തെത്തി. വീടിന് മുന്നില്‍ നിന്ന് പിരിഞ്ഞുപോകണമെന്ന്് ആവശ്യപ്പെട്ടു.
Discussion about this post