കൊച്ചി: തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നെന്ന പരാതിയുമായി ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകള്‍ മീനാക്ഷി. മീനാക്ഷിയുടെ പരാതിയില്‍ ആലുവ പോലീസ് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ കേസെടുത്തു.
മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണെന്നും അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നൊക്കെയുമായിരുന്നു വ്യാജ പ്രചരണം. വാര്‍ത്ത വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുകയും വൈറലാകുകയും ചെയ്തതോടയാണ് മീനാക്ഷി പരാതി നല്‍കിയത്.
ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് മീനാക്ഷി പരാതി നല്‍കിയത്. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ആലുവ ഈസ്റ്റ് എസ്‌ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Discussion about this post