ആലപ്പുഴ: സാമ്പത്തിക സംവരണ വിഷയത്തില്‍ കടുത്ത അതൃപ്തിയറിയിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.
ഇടത് സര്‍ക്കാരിന് ശക്തി പകരുന്ന പിന്നോക്കക്കാരെ പിന്നില്‍ നിന്ന് കുത്തിയെന്നാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. വിദ്യാഭ്യാസ മേഖലയിലെ മുന്നോക്ക സംവരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിന് പിന്നില്‍ ഉദ്യോഗസ്ഥരാണോ സര്‍ക്കാരാണോ എന്ന് മാത്രമേ ഇനിയറിയാനുള്ളൂവെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. സാമ്പത്തിക സംവരണം അപരിഹാര്യമായ തെറ്റായി മാറും. ഇത് തിരുത്താന്‍ സര്‍ക്കാരിന് ഇനിയും സമയമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post