തിരുവനന്തപുരം: അന്തസുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ ജീര്‍ണതയുടെ ആഴം തെളിയിക്കുന്നതാണ് ബിനീഷിന്റെ വീട്ടിലെ റെയ്‌ഡെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നതെന്നും ആദര്‍ശം പ്രസംഗിച്ച് അധോലോക പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ബിനീഷ് കേസില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എല്ലാം അദ്ദേഹത്തിനറിയാമായിരുന്നുവെന്നതിന്റെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.
Discussion about this post