ചെന്നൈ: മുന്‍ കാമുകനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ അമല പോളിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. അമലയുടെ മുന്‍ കാമുകനും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗിനെതിരെയാണ് നിയമനടപടിയുമായി നടി രംഗത്തെത്തിയത്. ഫോട്ടോ ഷൂട്ടിനായി പകര്‍ത്തിയ ചിത്രം ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പരാതി നല്‍കിയത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഭവ്‌നിന്ദര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് വിവാദമായത്. ചിത്രത്തില്‍ ഇരുവരും പരമ്പരാഗത രാജസ്ഥാനി വധൂവരന്‍മാരുടെ വേഷമണിഞ്ഞാണ് എത്തിയത്. എന്നാലിത് ഇവരുടെ വിവാഹചിത്രമാണെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഇതോടെ ഭവ്‌നിന്ദര്‍ തന്നെ ചിത്രം നീക്കം ചെയ്തിരുന്നു. ഭവ്‌നീന്ദര്‍ സിംഗിന്റെ കൈവശമുള്ള തന്റെ ചിത്രങ്ങള്‍ പബ്ലിഷ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ നടി കോടതിയെ സമീപിച്ചിരിക്കുന്നത്.
തെറ്റായ കുറിപ്പോടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച ഭവ്‌നീന്ദര്‍ സിംഗിനെതിരെ അപകീര്‍ത്തി കേസ് എടുക്കണമെന്നും അമല ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.കേസ് ഫയല്‍ ചെയ്യാന്‍ നടിക്ക് കോടതി അനുമതി നല്‍കി. തുടര്‍ നടപടി സ്വീകരിക്കാന്‍ പോലീസിനും കോടതി നിര്‍ദേശം നല്‍കി.
Discussion about this post