കൊല്ലം: അഷ്ടമുടിക്കായലിന് കുറുകെ ആധുനിക പാലം യാഥാര്‍ത്ഥ്യത്തിലേക്ക്. പെരുമണ്‍ പാലം നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
പെരുമണ്‍ പാലത്തിന്റെ പൂര്‍ത്തീകരണത്തോടെ കൊല്ലത്തു നിന്നും മണ്‍റോതുരുത്തിലേക്കുള്ള ദൂരം 10 കിലോമീറ്റര്‍ കുറയും. കൊല്ലം താലൂക്കില്‍പ്പെട്ട മണ്‍റോത്തുരുത്ത്, പനയം നിവാസികള്‍ നിലവില്‍ അഷ്ടമുടിക്കായലിലൂടെ കടത്തിന്റെ സഹായത്താലാണ് ഇരു പ്രദേശങ്ങളിലേക്കും യാത്രചെയ്യുന്നത്. ഈ യാത്രാക്ലേശത്തിനാണ് കിഫ്ബി പദ്ധതിയിലൂടെ അറുതിയാവുന്നത്.
കിഫ്ബിയില്‍ നിന്നും 42 കോടി രൂപ ചെലവഴിച്ചാണ് അഷ്ടമുടിക്കായലിനു കുറുകെ 396 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമുള്ള പാലം നിര്‍മിക്കുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള പാക്കേജിനും കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ ഡിസൈനില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടാവും പാലം നിര്‍മിക്കുക. കൂടാതെ പാലത്തിന്റെ ഇരുകരകളിലുമായി 900 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മിക്കുന്നുണ്ട്.
Discussion about this post