വാഷിംഗ്ടണ്‍: ലോക ശ്രദ്ധ അമേരിക്കയിലാണ്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് നാളെ രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും പൂര്‍ത്തിയാകും. നാളെ രാവിലെ മുതല്‍ ഫല സൂചനകള്‍ ലഭ്യമാകും. ഔദ്യോഗിക ഫല പ്രഖ്യാപനം ജനുവരി ആറിനാണ്.
538 അംഗ ഇലക്ടറല്‍ കോളേജിലേക്ക് 270 അംഗങ്ങളെ ലഭിക്കുന്നയാള്‍ വിജയിക്കും. ആകെയുള്ള 24 കോടി വോട്ടര്‍മാരില്‍ പത്ത് കോടി പേര്‍ തപാലില്‍ വോട്ട് ചെയ്തുകഴിഞ്ഞു. ആറ് കോടി പേരെങ്കിലും ഇന്ന് വോട്ട് ചെയ്യുമെന്നാണ് പ്രവചനം. റിപബ്ലിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് ഡൊണാള്‍ ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ജോ ബൈഡനുമാണ് മത്സരിക്കുന്നത്.
വെര്‍മോണ്‍ഡ് സംസ്ഥാനത്താണ് ആദ്യം വോട്ടിംഗ് നടക്കുന്നത്. അലാസ്‌കയിലും ഹവായിയിലും നാളെ രാവിലെ പത്തരയാകും പോളിംഗ് കഴിയാന്‍. അരിസോണ, മിഷിഗണ്‍, പെന്‍സില്‍വാനിയ, ഫ്‌ളോറിഡ, ഒഹായോ, വിസ്‌കോണ്‍സില്‍ എന്നിവിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
Discussion about this post