തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരായ പരാതിയില്‍ അന്വേഷണം. സോളാര്‍ പീഡന കേസിലെ പരാതിക്കാരി ഡിജിപിക്ക് നല്കിയ പരാതിയിലാണ് അന്വേഷണം. പരാതി തിരുവനന്തപുരം കമ്മീഷണര്‍ക്ക് കൈമാറിയ ഡിജിപി തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി.
ബലാത്സംഗത്തിനിരയായാല്‍ ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ അത് ആവര്‍ത്തിക്കാതെ നോക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം. സംഭവം വിവാദമായതോടെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മുല്ലപ്പള്ളിയുടെ ഖേദപ്രകടനം കണക്കിലെടുക്കുന്നില്ലെന്നും മുല്ലപ്പള്ളി തന്നെ മോശം വാക്കുകള്‍ ഉയോഗിച്ച് അപമാനിച്ചെന്നുമായിരുന്നു പരാതിക്കാരിയുടെ പ്രതികരണം.
Discussion about this post