കൊച്ചി: 2012 മുതല്‍ 2019 വരെ ബിനീഷ് കോടിയേരി അനൂപിന് കൈമാറിയത് 5 കോടിയിലധികം രൂപയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ തുക സമാഹരിച്ചത് മയക്കുമരുന്ന് ഇടപാടിലൂടെയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചു.
ബിനീഷ് കോടിയേരി ലഹരിക്കച്ചവടം നടത്തിയെന്ന് മൊഴിയുണ്ട്. കമ്പനികളുടെ ആദായനികുതി രേഖകളില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. ബിനീഷിന്റെ കമ്പനികളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇ.ഡി കോടതിയില്‍ ബോധിപ്പിച്ചു.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ബിനീഷിനെ കോടതിയില്‍ ഹാജരാക്കി. ബിനീഷിനെ അഞ്ച് ദിവസം കൂടി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായില്ലെന്ന ഇ.ഡി.വാദം അംഗീകരിച്ചാണ് ഉത്തരവ്.
അതേസമയം ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ബിനീഷ് കോടിയേരി കോടതിയില്‍ പറഞ്ഞു. കടുത്ത ശരീരവേദനയുണ്ടെന്നും 10 തവണ ഛര്‍ദിച്ചെന്നും ബിനീഷ് പറഞ്ഞു.
Discussion about this post