തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. തുടക്കത്തില്‍ അന്വേഷണം ശരിയായ രീതിയില്‍ നടന്നു. പിന്നീട് ഉണ്ടായ നടപടികള്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി. അന്വേഷണ ഏജന്‍സികള്‍ പൊതുവില്‍ സ്വീകരിക്കേണ്ട പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും ഏജന്‍സിയേയോ ഉദ്യോഗസ്ഥനെയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പുറത്തുളള ആളുകള്‍ ഏജന്‍സിയുടെ നീക്കങ്ങള്‍ പ്രഖ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അന്വേഷണം മുന്‍വിധിയോടെ ആകരുത്. പ്രത്യേക ആളുകളെ മുന്‍നിര്‍ത്തി അന്വേഷണം നടന്നാല്‍ ശരിയാകില്ല.
സര്‍ക്കാരിന്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു. സര്‍ക്കാരിന് യശസ് ഉണ്ടാകുമെന്ന് കരുതിയാണ് തകര്‍ക്കാന്‍ ശ്രമം. രാഷ്ട്രീയനേതൃത്വത്തിന്റെ ഭാഗമായി മാത്രമല്ല ഇത്തരം നീക്കങ്ങള്‍. വികസന പദ്ധതികളെ ഇരുട്ടില്‍ നിര്‍ത്താന്‍ ശ്രമമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Discussion about this post