തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ യൂത്ത് ഫോട്ടോഗ്രാഫി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 18 നും 40 ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. കൃഷി, കല, സാമൂഹ്യപ്രതിബദ്ധത എന്നീ വിഷയങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്.
ചിത്രങ്ങള്‍ 2020 ജനുവരി ഒന്നിന് ശേഷം എടുത്തതാവണം. ഒരാള്‍ക്ക് മൂന്നു വിഷയങ്ങളിലും ഓരോ എന്‍ട്രി വീതം അയയ്ക്കാം. വിജയിക്ക് 50000 രൂപയും പ്രശസ്തി പത്രവും ഫലകവും നല്‍കും. https://youthawards.ksywb.in/ എന്ന ലിങ്ക് വഴി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. മാര്‍ഗനിര്‍ദേശങ്ങളും ലിങ്കില്‍ ലഭിക്കും. അവസാന തീയതി നവംബര്‍ 13 ന് വൈകിട്ട് അഞ്ചുവരെ.
Discussion about this post