തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരന് തുക മടക്കി നല്‍കി. 24 ലക്ഷം രൂപ ബാങ്ക് വഴിയാണ് കൈമാറിയത്. എഫ്‌ഐആര്‍ റദ്ദാക്കാന്‍ പരാതിക്കാരനായ ഹരികൃഷ്ണന്‍ കോടതിയെ സമീപിക്കും.
കിട്ടാനുള്ള പണം മുഴുവന്‍ കിട്ടിയതോടെ ഹരികൃഷ്ണന്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ചു. പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പണം കൊടുത്ത് കേസ് തീര്‍പ്പാക്കിയത്.
പാലക്കാട് സ്വദേശി വിജയന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഭാരത് ബയോടെക്‌നോളജീസ് എന്ന കമ്പനിയില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത് കുമ്മനത്തിന്റെ മുന്‍ പിഎ ആയിരുന്ന പ്രവീണ്‍ വി.പിള്ളയാണ്. നിക്ഷേപം സംബന്ധിച്ച് ശബരിമലയില്‍ വച്ച് കുമ്മനം തന്നെ പരാതിക്കാരനുമായി നേരിട്ട് ചര്‍ച്ച നടത്തിയെന്നും മൊഴിയിലുണ്ട്. കമ്പനി ഉടയായ പാലക്കാട് സ്വദേശി വിജയന്‍ പണം നിക്ഷേപിച്ചിട്ടും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറായില്ലെന്നുമായിരുന്നു പരാതി.
Discussion about this post