തിരുവനന്തപുരം: സര്‍ക്കാരിന്റെ അഴിമതി തുറന്നു കാട്ടുന്ന പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കള്ളക്കേസ് എടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് വലിയ വില നല്‍കേണ്ടി വരും. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഡിജിപിക്കെതിരെ ഒരു കമ്മീഷനെ വെച്ച് അന്വേഷണം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.
വന്‍ കൊള്ളയാണ് ഡിജിപി നടത്തുന്നത്. തന്റെ അഴിമതി മൂടിവച്ചതിന് സര്‍ക്കാരിന് പ്രത്യുപകാരം ചെയ്യുകയാണ് ഇതിലൂടെ ഡിജിപിയെന്നും ചെന്നിത്തല ആരോപിച്ചു.
പി.ടി.തോമസ്, കെ.എം.ഷാജി, വി.ഡി.സതീശന്‍ തുടങ്ങിയ ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളകേസ് എടുക്കാനും നിര്‍വീര്യമാക്കാനും അപമാനിക്കാനുമുള്ള ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. ബോധപൂര്‍വ്വമായ നീക്കമാണിത്. അഴിമതി ചൂണ്ടിക്കാണിക്കുന്ന സര്‍ക്കാരിന്റെ കൊള്ളയ്ക്കെതിരെ പോരാടുന്ന എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തുകൊണ്ട് പ്രതികാരം തീര്‍ക്കാനാണ് ഡിജിപി ശ്രമിക്കുന്നതെങ്കില്‍ ശക്തമായി തന്നെ അതിനെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post