കാസര്‍ഗോഡ്: മുസ്ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്‍ ഉള്‍പ്പെട്ട ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. നിക്ഷേപമായി വാങ്ങിയ 10 കോടി നല്‍കി എം സി കമറുദ്ദീനും പൂക്കോയ തങ്ങളും ബംഗളൂരുവില്‍ ഭൂമി വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തി. ഭൂമിയുടെ വിവരങ്ങള്‍ കമ്പനി രജിസ്റ്ററിലില്ല.
ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടര്‍ക്ക് കൈമാറിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ഭൂമി എടുക്കാനും വില്‍ക്കാനും സഹായിച്ചവരെ അടുത്ത ദിവസങ്ങളില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Discussion about this post