തിരുവനന്തപുരം: ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച വിമര്‍ശനത്തിന് പരസ്യമായി മറുപടി നല്‍കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍. അതൃപ്തി അറിയിച്ച് ശോഭാ സുരേന്ദ്രന്‍ സംസ്ഥാന നേതൃത്വത്തിന് കത്തൊന്നും നല്‍കിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
അതേസമയം എതിര്‍പ്പുകള്‍ പരസ്യപ്പെടുത്തുന്നതിനൊപ്പം സംസ്ഥാന അധ്യക്ഷനെതിരെ കത്തയച്ച് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുമാണ് ശോഭ സുരേന്ദ്രന്റെ നീക്കങ്ങള്‍. ശോഭക്കൊപ്പം പിഎം വേലായുധന്‍, രാധാകൃഷ്ണ മേനോന്‍, ജെആര്‍ പത്മകുമാര്‍, കെപി ശ്രീശന്‍ അടക്കമുള്ള നേതാക്കളാണുള്ളത്.
ശോഭ സുരേന്ദ്രന്‍ തുടങ്ങിയ പുതിയ ഗ്രൂപ്പിലേക്ക് കൂടുതല്‍ നേതാക്കളെത്തുന്നതിനെ കൃഷ്ണദാസ് പക്ഷം ഗൗരവപൂര്‍വമാണ് കാണുന്നത്. ശോഭയെ പിണക്കാതെയുള്ള സമീപനത്തിലാണ് കൃഷ്ണദാസ് പക്ഷം.ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് എംടി രമേശും അറിയിച്ചു.
Discussion about this post