തിരുവനന്തപുരം: കേരളത്തിലെ ബീച്ചുകളും പാര്‍ക്കുകളും ഇന്നു മുതല്‍ തുറക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക.
ബീച്ചുകളില്‍ പ്രത്യേക കവാടം രൂപീകരിച്ച് താപനില പരിശോധിക്കും.സാനിറ്റൈസര്‍, കൈകഴുകള്‍ മുതലായ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. പാര്‍ക്കുകളില്‍ കഴിയുന്നത്ര ഓണ്‍ലൈന്‍, എസ്എംഎസ് ടിക്കറ്റ് സംവിധാനം നടപ്പാക്കും. വാഹനങ്ങള്‍ക്ക് പരമാവധി ഒരു മണിക്കൂര്‍ മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂ. സന്ദര്‍ശകരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റര്‍ എല്ലാ കവാടങ്ങളിലും സ്ഥാപിക്കും.
ഹൗസ് ബോട്ടുകളും, യാത്രബോട്ടുകളും, സാഹസിക ടൂറിസം കേന്ദ്രങ്ങളും കഴിഞ്ഞ മാസം പത്തിന് തുറന്നിരുന്നു. തുറന്ന ടൂറിസംകേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം കൂടിയതായി സര്‍ക്കാര്‍ വ്യക്തമാക്കി.
Discussion about this post