ന്യൂഡല്‍ഹി: കേരളത്തേയും ഉത്തര്‍പ്രദേശിനേയും താരതമ്യപ്പെടുത്തി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ‘മികച്ച ഭരണം കേരളത്തില്‍, ഏറ്റവും മോശം ഉത്തര്‍പ്രദേശ് , രാമരാജ്യം vs യമരാജ്യം’ എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്. ഭരണ നിര്‍വഹണത്തില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.
പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്തും ഉത്തര്‍പ്രദേശ് അവസാന സ്ഥാനത്തുമാണ്. ഈ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്.
Kerala best-governed, Uttar Pradesh worst among large states, says Public Affairs Centre report.
Ram Raj Vs Yum Raj! https://t.co/ec3JLM17hm— Prashant Bhushan (@pbhushan1) October 31, 2020
ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ (പി.എ.സി.) പുറത്തുവിട്ട 2020-ലെ പൊതുകാര്യസൂചിക (പി.എ.ഐ.) പ്രകാരമാണ് ഭരണ നിര്‍വഹണത്തില്‍ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ കേരളം ഒന്നാമതുള്ളത്. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഗവേഷണസ്ഥാപനമാണ് പി.എ.സി.
Discussion about this post