കൊല്ലം: പി എം എം എസ് വൈ യിലൂടെ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. സഹകരണ സംഘങ്ങളില്‍ അംഗമായിട്ടുള്ളവരില്‍ നിന്നും 10 പേരെ തെരഞ്ഞെടുത്ത് ഒരു ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പാക്കി ഗ്രൂപ്പുകളിലെ അംഗങ്ങളെയാണ് പദ്ധതിയിലെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുന്നത്.
ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത യാനങ്ങള്‍ക്കാണ് മുന്‍ഗണന. അപേക്ഷ നവംബര്‍ മൂന്നിനകം സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസല്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2792850 നമ്പരില്‍ ലഭിക്കും.
Discussion about this post