കോട്ടയം: സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഞ്ചാം പ്രതിയായിട്ടും എല്ലാം ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. എം ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയന് പേടിയാണെന്നും ശിവശങ്കര്‍ വാ തുറന്നാല്‍ പല കാര്യങ്ങളും പുറത്ത് വരുമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സ്വര്‍ണക്കടത്തിന് എം ശിവശങ്കര്‍ ചുക്കാന്‍ പിടിച്ചത് 21 തവണയാണ്. ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കള്ളക്കടത്തുകാരുടേയും മനുഷ്യക്കടത്തുകാരുടേയും ഏജന്റായി സര്‍ക്കാര്‍ മാറി. ജനകീയ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാകാന്‍ പാടില്ലാത്ത തെറ്റുകളുടെ പരമ്പരയാണ് ഇടതുസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പമ്പാ മണല്‍കടത്തിലും ബെവ്‌കോ ആപ്പിലും ഇ മൊബിലിറ്റിയിലും ശിവശങ്കറിലൂടെ മുഖ്യന്ത്രിക്കും പങ്കുണ്ട്. ഇതൊക്കെ മൂടിവയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. ആലിബാബയും 40 കള്ളന്‍മാരുമാണ് കേരളം ഭരിക്കുന്നത്. ബിനീഷ് കോടിയേരിക്കെതിരെ എഫ്‌ഐആറിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരള പൊലീസ് ഉറങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
Discussion about this post