ന്യൂഡല്‍ഹി: ബിനീഷ് കോടിയേരി വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം. ബിനീഷ് കോടിയേരി കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല. ബിനീഷിനെ സംരക്ഷിക്കില്ല. വിവാദങ്ങളില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷിന്റെ ഉത്തരവാദിത്തമാണെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
കോടിയേരി ബാലകൃഷ്ണന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ സിപിഐഎം മറുപടി പറയേണ്ടതുള്ളൂ. വിഷയം കോടിയേരി ബാലകൃഷ്ണനെതിരെ തിരിച്ചുവിടുന്നതില്‍ പ്രതിരോധം തീര്‍ക്കും. അദ്ദേഹത്തിനെതിരെയുള്ള പ്രചാരവേലയെ ചെറുക്കാനും രണ്ട് ദിവസമായി ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. കേസിന്റെ പേരില്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ അത് എതിരാളികളെ സഹായിക്കുമെന്നുമാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍.
Discussion about this post