കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കൊപ്പം എം.ശിവശങ്കറിനെ ചോദ്യം ചെയ്യും. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു.
സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് ചോദ്യം ചെയ്യാനാണ് സ്വപ്നയെയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസം സ്വപ്നയെ കസ്റ്റഡിയിലാവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചിരിക്കുന്നത്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
അതേസമയം സ്വപ്ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതില്‍ ക്രമക്കേട് വ്യക്തമായിട്ടും സര്‍ക്കാര്‍ തുടര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പോലീസിന്റെ ശുപാര്‍ശ ഡി.ജി.പി കൈമാറിയിട്ടും വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഐ ടി വകുപ്പിലെ നിയമനങ്ങളില്‍ ക്രമക്കേട് നടന്നോ എന്ന് പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ ധനകാര്യ പരിശോധനാ വിഭാഗവും മൂന്നര മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
Discussion about this post