കൊച്ചി: ബിനീഷ് കോടിയേരി തന്റെ ‘ബോസ്’ ആണെന്ന് ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദ് മൊഴി നല്‍കിയതായി എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് കോടതിയില്‍. അനൂപിന് പണം നല്‍കിയെന്ന് ബിനീഷ് സമ്മതിച്ചു. ബിനീഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഹരിമരുന്ന് ഇടപാടുകാരന് അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. അനൂപിന്റെ അക്കൗണ്ടുകള്‍ വഴി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു. ബംഗളൂരുവിലെ അനൂപിന്റെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ബിനീഷാണെന്നും ഇ.ഡി കണ്ടെത്തി. കള്ളപ്പണം വെളിപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് ബംഗളുരുവില്‍ തുടരുകയാണ്.
Discussion about this post