തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മും സര്‍ക്കാരും ശരശയ്യയിലാണ്. പാര്‍ട്ടിക്കാണോ സര്‍ക്കാരിനാണോ കൂടുതല്‍ ദുര്‍ഗന്ധമെന്നും ചെന്നിത്തല പരിഹസിച്ചു. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്‌സ്യൂളാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചാനല്‍ ചര്‍ച്ചയില്‍ സിപിഐഎം നേതാക്കള്‍ വിയര്‍ത്ത് ഇറങ്ങിപ്പോകുകയാണ്. ജനം സിപിഐഎമ്മിന്റെയും സര്‍ക്കാരിന്റെയും തകര്‍ച്ച കാണുന്നു. 21 തവണ സ്വര്‍ണം കടത്തിയപ്പോഴും അത് അറിഞ്ഞയാളാണ് എം.ശിവശങ്കര്‍. എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. എവിടെ ആല് കിളിര്‍ത്താലും തണലെന്നും ചെന്നിത്തല പറഞ്ഞു.
മനഃസാക്ഷിയുടെ കോടതിയില്‍ പറയാന്‍ മനഃസാക്ഷി വേണം. ജനങ്ങളോട് പ്രതിബദ്ധതയുള്ളവര്‍ക്ക് മാത്രമേ അങ്ങനെ പറയാനാകൂ. മനഃസാക്ഷിയെ വഞ്ചിച്ച് നിയമത്തിന്റെ പഴുതുകള്‍ തേടുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Discussion about this post