കൊച്ചി: ബംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് പിന്നാലെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും സ്വര്‍ണക്കടത്ത് കേസിലേക്കും വ്യാപിക്കുന്നു. അനൂപിന് മലയാള സിനിമാ മേഖലയിലും ഇടപാടുകാരുള്ളതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം ഇവിടേക്ക് നീളുന്നത്.
മലയാള സിനിമാ മേഖലയിലും ലഹരി സംഘത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിവരം. ലോക്ഡൗണ്‍ സമയത്താണ് അനൂപിന്റെ നേതൃത്വത്തില്‍ സിനിമാ മേഖലയിലേക്ക് കൂടുതല്‍ ലഹരി എത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് സിനിമാ മേഖലയില്‍ നേരത്തെയുണ്ടായ ലഹരിമരുന്ന് കേസുകളടക്കം നര്‍കോട്ടിക്‌സ് ബ്യൂറോ വീണ്ടും പരിശോധിക്കുമെന്നാണ് സൂചന. ഇതില്‍ പ്രധാനമായും അന്വേഷിക്കുന്നത് അനൂപിന്റെ പങ്കായിരിക്കും.
അതേസമയം സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ചിലര്‍ക്ക് ബംഗളൂരു ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്ന വിവരം.
Discussion about this post