പാലക്കാട്: ബിജെപി പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന പരാതി ഉണ്ടെന്ന വാര്‍ത്തകള്‍ക്കിടെ അത് സ്ഥിരീകരിച്ച് ശോഭാ സുരേന്ദ്രന് രംഗത്ത്. പാര്‍ട്ടി പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെന്നും വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും ശോഭാ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ തയ്യാറല്ലെന്നും ശോഭ സുരേന്ദ്രന് വ്യക്തമാക്കി.
പാര്‍ട്ടി കീഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് പുനഃസംഘടന നടന്നത്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കവേയാണ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട്. പൊതു പ്രവര്‍ത്തനം തുടരുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
കുമ്മനം, ശോഭാ സുരേന്ദ്രന് തുടങ്ങിയ നേതാക്കളെ തഴഞ്ഞ് എപി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡണ്ടാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിയാണുള്ളത്.
Discussion about this post