തൃശൂര്‍: ബിനീഷ് കോടിയേരി സിപിഐഎം നേതാവല്ലെന്നും മകന്‍ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം അച്ഛനെന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കേണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ചെയ്ത തെറ്റിന്റെ ധാര്‍മിക ഉത്തരവാദിത്തം സിപിഐഎമ്മിനല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്ക് പോകും. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ചെയ്ത തെറ്റിന് മകന്‍ തന്നെ ശിക്ഷ അനുഭവിക്കും. ഇക്കാര്യം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി നേരത്തെ വ്യക്തമാക്കിയതാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് രാഷ്ട്രീയ വിഷയമല്ലെന്നും എ.വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post