ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് വാഹനത്തില്‍ ബംഗളൂരു സിറ്റി സിവില്‍ കോടതിയിലേക്ക് കൊണ്ടുപോയി.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇ.ഡി.സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് ഹാജരായത്. മൂന്നരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് മൊഴി നല്‍കിയിരുന്നു. ഇതാണ് ബിനീഷിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. 50 ലക്ഷത്തില്‍ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍. ഇങ്ങനെ പണം നല്കിയവരില് നിരവധി മലയാളികളുമുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജന്‍സി സംശയിക്കുന്നു.
Discussion about this post