ഇക്കുറി കുറഞ്ഞ വിലയിൽ സ്വര്‍ണം വാങ്ങാൻ കഴിഞ്ഞേക്കാം. സ്വര്‍ണ വിലയിൽ വലിയ മാറ്റമില്ലാതെ തുടരുന്നതാണ് കാരണം. കോവിഡ് വ്യാപനത്തിൻെറ തുടക്കത്തിൽ വില കുതിച്ചിരുന്നുവെങ്കിലും ഒക്ടോബറിൽ പവന് 440 രൂപയുടെ വര്‍ദ്ധനവ് മാത്രമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്.
ദീപാവലിയ്ക്ക് ഇനി രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ. ദീപാവലിയോട് അനുബന്ധിച്ച് എത്തുന്ന ശുഭ ദിനത്തിലും ഉത്തരേന്ത്യക്കാർ സ്വര്‍ണം വാങ്ങാറുണ്ട്.
നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ലാഭം നേടാൻ സ്വര്‍ണത്തെ ആശ്രയിക്കാം. ഈ വര്‍ഷം ഏറ്റവും മികച്ച ലാഭം തന്ന നിക്ഷേപ മാര്‍ഗമായിരുന്നു സ്വര്‍ണം. 2020 തുടക്കം മുതൽ വിലയിൽ 30 ശതമാനത്തോളം വര്‍ദ്ധനയാണ് ഉണ്ടായത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ആശങ്കകളെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വര്‍ണത്തിൽ നിക്ഷേപം നടത്തിയവര്‍ വര്‍ദ്ധിച്ചതും സ്വര്‍ണ വില ഉയരത്താൻ കാരണമായിട്ടുണ്ട്.
ചൊവ്വാഴ്ച മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ 10 ഗ്രാമിന് 50,731 രൂപ നിലവാരത്തിൽ ആയിരുന്നു വ്യാപാരവില. ആഗസ്റ്റിൽ 55,000 രൂപ നിരക്കിലായിരുന്നു വ്യാപാരം എന്നതും ശ്രദ്ധേയമാണ്. 10 ഗ്രാമിന് 50,000 രൂപ നിരക്കിൽ ആണ് ഇപ്പോൾ വ്യാപാരം. ഈ അവസരത്തിൽ സ്വര്‍ണം വാങ്ങുന്നത് ലാഭകരമായേക്കും.
അടുത്ത രണ്ടു മാസത്തിനിടയിൽ സ്വര്‍ണ വിലയിൽ കാര്യമായ കുതിപ്പുണ്ടാകാൻ സാധ്യതയില്ലെന്നാണ് രാജ്യാന്തര വിപണിയിലെ ട്രെൻഡുകൾ വില ഇരുത്തി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അടുത്ത രണ്ടു മാസത്തിനിടയിൽ സ്വര്‍ണ വിലയിൽ കാര്യമായ കുതിപ്പുണ്ടാകാൻ സാധ്യതയില്ലെന്നാണ് രാജ്യാന്തര വിപണിയിലെ ട്രെൻഡുകൾ വിലയിരുത്തി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്നതും കോവിഡ് വ്യാപനവും ഉൾപ്പെടെയുള്ളവ സ്വര്‍ണ വില ഔൺസിന് 1,900 ഡോളര്‍ എന്ന സപ്പോര്‍ട്ട് നിലനിര്‍ത്തിയേക്കും എന്നാണ് സൂചന. സ്പോട് ഗോൾഡ് വ്യാപാര നിരക്ക് ഔൺസിന് 1912 ഡോളര്‍ എന്നതിൽ നിന്ന് 1887 ഡോളര്‍ വരെ എത്തിയേക്കാം.
Discussion about this post