ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പല സാഹചര്യങ്ങളിലും നിര്‍ബന്ധിതമാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരോഗ്യ സേതു ആപ്പ് നിര്‍മ്മിച്ചത് ആരാണെന്ന് കേന്ദ്രസര്‍ക്കാരിന് അറിയില്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യസേതു ആപ്പിനെ കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതിന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.
ആരോഗ്യ സേതു ആപ്പ് നിര്‍മ്മാണം സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഡെവലപ് ചെയ്തവരേക്കുറിച്ചും സൈറ്റ് കൈകാര്യം ചെയ്യുന്നതെന്നും സൈറ്റില്‍ വിവരമുണ്ട്. പിന്നെ എങ്ങനെയാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് ഇത് സംബന്ധിച്ച ഒരു വിവരമില്ലാത്തതെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ചോദിക്കുന്നു. സര്‍ക്കാര്‍ ഡൊമെയ്‌നില്‍ എങ്ങനെയാണ് ആരോഗ്യ സേതു ആപ്പ് ക്രിയേറ്റ് ചെയ്തതെന്ന് എഴുതി നല്‍കാനാണ് നിര്‍ദ്ദേശം. വിവരങ്ങളൊന്നുമില്ലാതെ സര്‍ക്കാര്‍ ഡൊമെയ്ന്‍ എങ്ങനെ നല്‍കിയെന്ന് വിവരാവകാശ കമ്മീഷണര്‍ വനജ എന്‍ സര്‍ണ ചോദിച്ചതായാണ് റിപ്പോര്‍ട്ട്.
സാമൂഹ്യപ്രവര്‍ത്തകനായ സൗരവ് ദാസാണ് ആരോഗ്യസേതു ആപ്പ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നത്. ആരും തന്നെ ആപ്പ് നിര്‍മ്മിച്ചത് സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ സജ്ജമായിരുന്നില്ല. ഫയലുകള്‍ സൂക്ഷിക്കുന്നത് എവിടെയാണെന്നും വിവരമില്ലെന്നും കമ്മീഷന്‍ വിശദമാക്കുന്നു.
Discussion about this post