Saturday, April 1, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

SM TV News Desk by SM TV News Desk
Oct 27, 2020, 05:16 pm IST
in News
അമൃത് മിഷനില്‍ കരാര്‍ നിയമനം; ശമ്പളം 55,000 രൂപ
Share on FacebookWhatsAppTelegramTweet

കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2019ലെ ജി.വി.രാജ അവാര്‍ഡ്, സുരേഷ്ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, മറ്റു അവാര്‍ഡുകള്‍, മാധ്യമ അവാര്‍ഡുകള്‍, കോളേജ്/ സ്‌കൂള്‍/ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് അക്കാദമി വിഭാഗത്തില്‍ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച പുരുഷ/വനിതാ കായിക താരങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു.

ജി.വി.രാജ അവാര്‍ഡിന് ദേശീയ/ അന്തര്‍ദ്ദേശീയ കായികരംഗത്ത് കേരളത്തെ പ്രതിനിധാനം ചെയ്ത് മികച്ച പ്രകടനം കാഴ്ച വച്ച കേരളീയരായ കായികതാരങ്ങള്‍ക്ക് അപേക്ഷിക്കാം. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പുരുഷ, വനിതാ വിഭാഗങ്ങളിലായി ഓരോ കായിക താരത്തിനെ വീതമാണ് അവാര്‍ഡിന് പരിഗണിക്കുക. അപേക്ഷകര്‍ കഴിഞ്ഞ നാലുവര്‍ഷത്തെ (2015-16 മുതല്‍ 2018-19) വരെയുള്ള സാമ്പത്തിക വര്‍ഷകാലയളവില്‍ ഒളിമ്പിക്സ്, അംഗീകൃത വേള്‍ഡ് ചാമ്പ്യന്‍ഷിപ്പുകള്‍, എഷ്യന്‍ ഗെയിംസ്, അംഗീകൃത ഏഷ്യന്‍ ചാമ്പ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ (സീനിയര്‍ തലം), കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ പങ്കെടുത്ത് മെഡലുകള്‍ കരസ്ഥമാക്കിയവരും നിലവില്‍ സജീവമായി കായികരംഗത്തുള്ളവരും ആയിരിക്കണം.

കൗണ്‍സില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നിര്‍ദ്ദിഷ്ട ഫോമിലെ അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം നേരിട്ടും ബന്ധപ്പെട്ട അസോസിയേഷന്‍ മുഖേനയും അപേക്ഷ നല്‍കാം. അവാര്‍ഡ് മുന്‍കാലങ്ങളില്‍ ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

കേരള കായികരംഗത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയ വ്യക്തിക്ക് ആജീവനാന്ത കായികനേട്ടങ്ങള്‍ പരിഗണിച്ച് നല്‍കുന്നതാണ് സുരേഷ്ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടും ബന്ധപ്പെട്ട അസോസിയേഷന്‍ മുഖേനയും സമര്‍പ്പിക്കാം.

2020ലെ മികച്ച കായിക പരിശീലകനുള്ള അവാര്‍ഡിന് കേരളത്തില്‍ സേവനമനുഷ്ഠിക്കുന്ന കേരളത്തിലെ കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നവര്‍ക്ക് അപേക്ഷിക്കാം. 1,00,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. തങ്ങളുടെ കഴിഞ്ഞ നാലു വര്‍ഷത്തെ (2016-17, 2019-20) പരിശീലന മികവിന്റെയും പരിശീലനം നല്‍കിയ കായികതാരങ്ങളുടെ നേട്ടങ്ങളുടെയും വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.

2019-20 അദ്ധ്യയന വര്‍ഷത്തില്‍ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സ്‌ക്കൂള്‍, കോളേജുകളിലെ കായിക അദ്ധ്യാപകര്‍ക്ക് കായിക നേട്ടത്തിന്റെയും പരിശീലന മികവിന്റെയും അടിസ്ഥാനത്തില്‍ മികച്ച കായികാധ്യാപക അവാര്‍ഡിനായി അപേക്ഷിക്കാം. ഓരോ വിഭാഗത്തിലും 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2019-20 അദ്ധ്യയന വര്‍ഷത്തില്‍ മികച്ച കായികനേട്ടങ്ങള്‍ കരസ്ഥമാക്കിയ സ്‌ക്കൂളിന് അവാര്‍ഡിന് അപേക്ഷിക്കാം. കായിക നേട്ടങ്ങളുടെ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

2019-20 അദ്ധ്യയന വര്‍ഷത്തില്‍ മികച്ച കായികനേട്ടങ്ങള്‍ കരസ്ഥമാക്കിയ കോളേജിന് അവാര്‍ഡിന് അപേക്ഷിക്കാം. കായിക നേട്ടങ്ങളുടെ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

കേരളത്തിലെ അച്ചടി മാധ്യമരംഗത്ത് സ്പോര്‍ട്സ് ലേഖകനും സ്പോര്‍ട്സ് ഫോട്ടോഗ്രാഫര്‍ക്കും കേരള കായിക രംഗത്തിന്റെ വികസനത്തിനുതകുന്ന പ്രത്യേക പരിപാടികള്‍ സംപ്രേക്ഷണം ചെയ്ത ദൃശ്യമാധ്യമത്തിനും മികച്ച സ്പോര്‍ട്സ് പുസ്തകത്തിനുമാണ് 2020ലെ മാധ്യമ അവാര്‍ഡുകള്‍. ഓരോ വിഭാഗത്തിലും 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
2019 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ച ലേഖനങ്ങളെയും ചിത്രങ്ങളെയും ഈ കാലയളവില്‍ കേരള കായികരംഗത്തിന്റെ വികസനത്തിനുതകുന്ന പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്ത ദൃശ്യ മാധ്യമ പരിപാടികളെയും ഈ കാലയളവില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെയുമാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ഒരാളില്‍ നിന്നും പരമാവധി രണ്ട് വീതം ലേഖനങ്ങളും രണ്ട് ഫോട്ടോകളും രണ്ട് സി.ഡികളും സ്വീകരിക്കും. പ്രത്യേക അപേക്ഷാഫോമില്ല. പൂര്‍ണ്ണമായ പേരും മേല്‍വിലാസവും എഴുതിയ അപേക്ഷയോടൊപ്പം പ്രസിദ്ധീകരണത്തിന്റെ പേരും തിയതിയും വ്യക്തമാക്കിയിരിക്കണം.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനു കീഴിലുള്ള കോളേജ്/ സ്‌കൂള്‍/ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് അക്കാഡമി (സ്പോര്‍ട്സ് ഹോസ്റ്റല്‍) വിഭാഗത്തില്‍ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച പുരുഷ/ വനിത കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. ഓരോ വിഭാഗത്തിലും 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. (സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്‌കീമിലുള്ള കുട്ടികള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ).

കായിക നേട്ടങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ബന്ധപ്പെട്ട ഹോസ്റ്റല്‍ അധികാരിയുടെ കൈയ്യൊപ്പോടുകൂടി സമര്‍പ്പിക്കണം.
അപേക്ഷകള്‍ നവംബര്‍ 10ന് മുമ്പ് സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ നല്‍കണം. വെബ്സൈറ്റ്: www.sportscouncil.kerala.gov.in.

Share40SendShareTweet

Related Posts

ദ ഫോര്‍ത്തിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക്; അയ്യപ്പദാസ് മനോരമ വിടാനുള്ള തീരുമാനം മാറ്റി!
News

ദ ഫോര്‍ത്തിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക്; അയ്യപ്പദാസ് മനോരമ വിടാനുള്ള തീരുമാനം മാറ്റി!

അമ്മയാണ് അണ്ഡം സൂക്ഷിച്ചു വയ്ക്കാന്‍ നിര്‍ദേശിച്ചത്; വെളിപ്പെടുത്തലുമായി പ്രിയങ്ക!!
News

അമ്മയാണ് അണ്ഡം സൂക്ഷിച്ചു വയ്ക്കാന്‍ നിര്‍ദേശിച്ചത്; വെളിപ്പെടുത്തലുമായി പ്രിയങ്ക!!

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ മോഷണം!! സംശയനിഴലില്‍ ജോലിക്കാര്‍
News

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ മോഷണം!! സംശയനിഴലില്‍ ജോലിക്കാര്‍

അവാര്‍ഡ് കിട്ടാതിരിക്കാന്‍ ചിലര്‍ എന്നെ പിന്നില്‍ നിന്നും കുത്തി; അശോകന്റെ ആരോപണം
News

അവാര്‍ഡ് കിട്ടാതിരിക്കാന്‍ ചിലര്‍ എന്നെ പിന്നില്‍ നിന്നും കുത്തി; അശോകന്റെ ആരോപണം

പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്തി!
News

പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്തി!

‘എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല”;നേമത്തെ സ്ഥാനാര്‍ഥിത്വത്തോട് പ്രതികരിച്ച് കെ.മുരളീധരന്‍
News

കട്ട കലിപ്പിൽ മുരളീധരൻ, കോൺഗ്രസ്‌ അപമാനിച്ചു!

Discussion about this post

LATEST NEWS

ദ ഫോര്‍ത്തിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക്; അയ്യപ്പദാസ് മനോരമ വിടാനുള്ള തീരുമാനം മാറ്റി!

ദ ഫോര്‍ത്തിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക്; അയ്യപ്പദാസ് മനോരമ വിടാനുള്ള തീരുമാനം മാറ്റി!

വെള്ളരിക്കയ്ക്ക് ഇങ്ങനെയും ഗുണങ്ങൾ ഉണ്ടോ!

വെള്ളരിക്കയ്ക്ക് ഇങ്ങനെയും ഗുണങ്ങൾ ഉണ്ടോ!

ഓർമ്മക്കുറവ് പരിഹരിക്കാൻ ലളിതമായ വഴികൾ

ഓർമ്മക്കുറവ് പരിഹരിക്കാൻ ലളിതമായ വഴികൾ

അമ്മയാണ് അണ്ഡം സൂക്ഷിച്ചു വയ്ക്കാന്‍ നിര്‍ദേശിച്ചത്; വെളിപ്പെടുത്തലുമായി പ്രിയങ്ക!!

അമ്മയാണ് അണ്ഡം സൂക്ഷിച്ചു വയ്ക്കാന്‍ നിര്‍ദേശിച്ചത്; വെളിപ്പെടുത്തലുമായി പ്രിയങ്ക!!

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ മോഷണം!! സംശയനിഴലില്‍ ജോലിക്കാര്‍

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ മോഷണം!! സംശയനിഴലില്‍ ജോലിക്കാര്‍

അവാര്‍ഡ് കിട്ടാതിരിക്കാന്‍ ചിലര്‍ എന്നെ പിന്നില്‍ നിന്നും കുത്തി; അശോകന്റെ ആരോപണം

അവാര്‍ഡ് കിട്ടാതിരിക്കാന്‍ ചിലര്‍ എന്നെ പിന്നില്‍ നിന്നും കുത്തി; അശോകന്റെ ആരോപണം

പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്തി!

പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്തി!

‘എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല”;നേമത്തെ സ്ഥാനാര്‍ഥിത്വത്തോട് പ്രതികരിച്ച് കെ.മുരളീധരന്‍

കട്ട കലിപ്പിൽ മുരളീധരൻ, കോൺഗ്രസ്‌ അപമാനിച്ചു!

ഇന്ത്യന്‍ ചെമ്മീനിനെ രാജ്യത്തേക്ക് കയറ്റരുതെന്ന് സൗദി; കാരണം ഇതാണ്!

ഇന്ത്യന്‍ ചെമ്മീനിനെ രാജ്യത്തേക്ക് കയറ്റരുതെന്ന് സൗദി; കാരണം ഇതാണ്!

വിറ്റാമിൻ ഗുളികകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വിറ്റാമിൻ ഗുളികകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies