കൊല്ലം: കൊല്ലത്ത് കഴിഞ്ഞ ദിവസം കായലില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു. കുണ്ടറ വെള്ളിമണ്‍ സ്വദേശി സിജുവാണ് ജീവനൊടുക്കിയത്. തൂങ്ങി മരിച്ച നിലയിലാണ് സിജുവിനെ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് സിജുവിന്റെ ഭാര്യ രാഖിയും മകനും കായലില്‍ ചാടിയത്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ മകനുമായി രാഖി പുറത്തേക്ക് പോകുന്നത് സമീപവാസികള്‍ കണ്ടിരുന്നു. കുടുംബവീട്ടിലേക്ക് പോകുന്നുവെന്നാണ് ഇവരോട് രാഖി പറഞ്ഞത്. രാത്രി വൈകിയും രാഖിയെ കാണാതായതോടെ അച്ഛനാണ് പോലീസില്‍ പരാതി നല്‍കിയത്. കായലിന് സമീപത്തുകൂടി രാഖി പോകുന്നത് ചൂണ്ടയിട്ടിരുന്ന കുട്ടികളും കണ്ടിരുന്നു. തുടര്‍ന്നാണ് കായലില്‍ തെരച്ചില്‍ നടത്തിയത്. തിങ്കളാഴ്ച രാവിലെ പത്തോടെ രാഖിയുടെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ആദിയുടെ മൃതദേഹം സ്‌കൂബ ടീം കണ്ടെടുത്തു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച കോവിഡ് ടെസ്റ്റിനുശേഷം മൃതദേഹപരിശോധന നടത്തും.
നാല് വര്‍ഷം മുമ്പായിരുന്നു പാലക്കടവ് കായല്‍വാരത്ത് രമാസദനത്തില്‍ യശോധരന്‍ പിള്ളയുടെ മകളായ രാഖിയും സ്വകാര്യ ബസ് കണ്ടക്ടറായ സിജുവുമായുള്ള വിവാഹം. ഇടവട്ടം പൂജപ്പുര ഭാഗത്ത് വാടകവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന സിജു രാഖിയെ മര്‍ദിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
Discussion about this post