കോഴിക്കോട്: മുന്നാക്ക സംവരണത്തിനെതിരെ കാന്തപുരം എ.പി. വിഭാഗം. രാഷ്ട്രീയമായി വന്‍ ചതിയാണ് സംവരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിയതെന്ന് എ.പി വിഭാഗം മുസ്ലീങ്ങളുടെ മുഖപത്രമായ സിറാജ് വിമര്‍ശിക്കുന്നു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ പത്ത് ശതമാനം സംവരണം അനുവദിച്ചതിനെതിരെയാണ് കാന്തപുരം എ.പി വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നെന്നും സവര്‍ണ താല്പര്യം മാത്രം മുന്‍നിര്‍ത്തിയാണ് സംവരണം പ്രഖ്യാപിച്ചതെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.
സംസ്ഥാന സര്‍ക്കാരിനോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും അനുഭാവം പുലര്‍ത്തുന്ന സംഘടനയാണ് കാന്തപുരം എ.പി വിഭാഗം. സംവരണ വിഷയത്തില്‍ ഇവര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞത് ഇടതുപക്ഷത്തിനും സര്‍ക്കാരിനും തലവേദന സൃഷ്ടിക്കും.
Discussion about this post