2019-20 സമർപ്പിക്കേണ്ട സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതിയുടെ തീയതി നീട്ടി. 2020 ഡിസംബര്‍ 31 വരെയാണ് നീട്ടിയിരിക്കുന്നത്.
2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി സമര്‍പ്പിക്കാൻ നവംബര്‍ 30 വരെയായിരുന്നു നേരത്തെ ധനമന്ത്രാലയം സമയം നൽകിയിരുന്നത്. ഇത് ഒരു മാസം കൂടി നീട്ടി നൽകുകയായിരുന്നു.
ഈ കാലയളവിൽ അക്കൗണ്ട് ഓഡിറ്റ് ചെയ്യേണ്ടവര്‍ 2021 ജനുവരി 31ന് മുമ്പ് റിട്ടേൺ സമര്‍പ്പിക്കേണ്ടതാണ്. 2019 ഏപ്രിലിനും 2020 മാര്‍ച്ചിനും ഇടയിൽ സമ്പാദിച്ച വരുമാനത്തിൻെറ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനും, റിവൈസ്ഡ് റിട്ടേൺ സമര്‍പ്പിയ്ക്കുന്നതിനും നികുതി ദായകര്‍ക്ക് കൂടുതൽ സമയം ലഭിയ്ക്കും.
കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പാണ് ഇത് സംബന്ധിച്ച പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ആദായ നികുതി നിയമത്തിന് കീഴിലെ വിവിധ ടാക്സ് ഓഡിറ്റുകൾ സമര്‍പ്പിയ്ക്കാനും ഉള്ള തിയതി 2020 ഡിസംബര്‍ 31 വരെയായി നീട്ടി.
സാധാരണ ജൂലൈ 31നാണ് റിട്ടേൺ സമര്‍പ്പിയ്ക്കണ്ടത് എങ്കിലും കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് നികുതി ദായകര്‍ക്ക് അഞ്ചു മാസത്തെ അധിക സമയം അനുവദിച്ചിരിയ്ക്കുന്നത്.
അവർ നികുതി ദായകര്‍ നൽകേണ്ട 2019 -20 ലെ എല്ലാ ആദായ നികുതി റിട്ടേണുകളും സമര്‍പ്പിയ്ക്കണ്ട തീയതിയാണ് ഡിസംബറിലേയ്ക്ക് നീട്ടിയി രിക്കുന്നത്.
നികുതിദായകര്‍ക്ക് ഓൺലൈനായി തന്നെ റിട്ടേണും റിവൈസ്‍സ് റിട്ടേണും സമര്‍പ്പിയ്ക്കാൻ അവസരം ഉണ്ട്. ആദായനികുതി വകുപ്പിൻെറ വെബ്പോര്‍ട്ടൽ ആയ incometaxindiaefiling.gov.in എന്ന വെബ്‍സൈറ്റിൽ രജിസ്റ്റര്‍ ചെയ്ത് ഐടിആര്‍ റിട്ടേൺ സമര്‍പ്പിയ്ക്കവുന്നതാണ്.
Discussion about this post