പാലക്കാട്: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വാളയാര്‍ കേസില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ഇനിയും ക്രൂരത കാണിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. കുട്ടികളുടെ മരണത്തില്‍ നീതി തേടി വീടിന് മുന്നില്‍ സത്യാഗ്രഹം നടത്തുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കുകയായിരുന്നു ചെന്നിത്തല. അതേസമയം ബിജെപി നേതാവ് കെ.സുരേന്ദ്രനും ഇവിടെ സന്ദര്‍ശിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കണ്ണ് തുറക്കാത്ത സര്‍ക്കാരാണിതെന്നും ഇനിയും ക്രൂരത കാണിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. കുറ്റബോധം കൊണ്ടാണ് മന്ത്രി എകെ ബാലന്‍ മാതാപിതാക്കളെ കാണാത്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിയായ കേസ് സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ ഫലം കാണില്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി ദൂതന്‍ വഴിയാണ് കേസ് അട്ടിമറിച്ചതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
Discussion about this post