കൊല്ലം: കൊല്ലം ജില്ലയില്‍ കോവിഡ് പരിശോധനാ കേന്ദ്രം ഇനി മുതല്‍ രോഗബാധിതരുടെ അരികിലെത്തും. സഞ്ചരിക്കുന്ന പരിശോധനാ ലാബ് ജില്ലയില്‍ പ്രവര്‍ത്തനസജ്ജമായി. കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 17 ലക്ഷം രൂപ ചിലവഴിച്ചാണ് ടെസ്റ്റിംഗ് ലാബ് സജ്ജമാക്കിയത്.
ലാബില്‍ ആന്റിജന്‍, ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്താനാകും.സുരക്ഷിതമായി ഒരേസമയം രണ്ട് പേര്‍ക് ടെസ്റ്റിംഗ് നടത്താന്‍ കഴിയും. സ്രവ ശേഖരണത്തിന് പ്രത്യേക പരിശീലനം ലഭിച്ച ഡെന്റല്‍ ഡോക്ടര്‍, ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്സ് എന്നിവരുടെ സേവനം ആഴ്ചയില്‍ ആറു ദിവസം ലഭ്യമാകും.
പിറവന്തൂരില്‍ നിന്നും ഇന്ന് ആരംഭിക്കുന്ന സഞ്ചരിക്കുന്ന ടെസ്റ്റിംഗ് ലാബിന്റെ സേവനം ജില്ലയിലെ എല്ലാ മേഖലകളിലും ലഭ്യമാകും.
Discussion about this post