തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാല പ്രവീണ്‍ പാര്‍ട്ടി വിട്ടു. നേതൃത്വം അവഗണിക്കുന്നുവെന്ന പരാതി ഉന്നയിച്ചാണ് രാജി. സിപിഐഎമ്മില്‍ ചേരുമെന്നും സിപിഐഎം ജില്ലാ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയതായും പ്രവീണ്‍ വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്ക് രാജി നല്‍കിയിട്ടുണ്ട്.
കൃഷ്ണദാസ് പക്ഷക്കാരനായിരുന്നു പ്രവീണ്‍. ഏറെ കാലമായി പാര്‍ട്ടി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നുവെന്നാണ് പ്രവീണിന്റെ ആരോപണം.
ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് കൂടുതല്‍ വോട്ട് നേടിയെങ്കിലും ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. അതേസമയം പ്രവീണിന്റെ രാജി സംബന്ധിച്ച് പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല.
Discussion about this post