കോട്ടയം: ജോസ് കെ.മാണിയുടെ ഇടത് മുന്നണി മുന്നണി പ്രവേശനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കോട്ടയം ജില്ലാ പ്രസിഡന്റുമായിരുന്ന ഇ.ജെ.അഗസ്തി ജോസഫ് വിഭാഗത്തിനൊപ്പം ചേരും. അഗസ്തിക്കൊപ്പം നിരവധി പ്രവര്‍ത്തകരും ജോസഫ് പക്ഷത്തേക്ക് എത്തും.
25 വര്‍ഷം കേരളാ കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന ഇ.ജെ അഗസ്തി കെ.എം.മാണിയുടെ വിശ്വസ്തനായിരുന്നു. 2017 ല്‍ സിപിഐഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്, കോട്ടയം ജില്ലാ പഞ്ചായത്തില്‍ അധികാരത്തിലെത്തിയതില്‍ കടുത്ത പ്രതിഷേധമുണ്ടായിരുന്നയാളാണ് അഗസ്തി.
കഴിഞ്ഞ ദിവസം പിജെ ജോസഫും മറ്റ് നേതാക്കളും അഗസ്തിയുടെ മോനിപ്പള്ളിയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. മോന്‍സ് ജോസഫിന് പകരം അഗസ്തിയെ ജില്ലാ യുഡിഎഫ് ചെയര്‍മാനാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു.
Discussion about this post