കൊല്ലം: റംസി ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹാരിസിന്റെ ജാമ്യാപേക്ഷ. കേസ് അന്വേഷണവുമായി താന്‍ സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹാരിസ് ജാമ്യാപേക്ഷയില്‍ ആവശ്യപ്പെടുന്നത്. ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കും. അറസ്റ്റിനു ശേഷം ജാമ്യം നിഷേധിക്കപ്പെട്ട ഹാരിസ് ഏതാണ്ട് ഒരു മാസത്തിലേറെയായി റിമാന്‍ഡിലാണ്.
അതേസമയം ഹാരിസിന്റെ കുടുംബാംഗങ്ങളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീലില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു.കേസില്‍ ഹാരിസിന്റെ അമ്മയ്ക്കും സഹോദരനും സഹോദര ഭാര്യയും സീരിയില്‍ നടിയുമായ ലക്ഷ്മി പ്രമോദിനും കൊല്ലം കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ അന്വേഷണ സംഘം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Discussion about this post