തിരുവനന്തപുരം: സിബിഐയോടുള്ള സര്‍ക്കാരിന്റെ എതിര്‍പ്പിന് കാരണം ലൈഫ് ഉള്‍പ്പെടെയുള്ള തീവെട്ടിക്കൊള്ളകള്‍ പുറത്തുവരുമെന്ന ഭയമാണെന്ന് കേന്ദമന്ത്രി വി.മുരളീധരന്‍. സിബിഐ അന്വേഷണം തടയാന്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നത് സര്‍ക്കാര്‍ തടയുന്നുവെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അതേസമയം സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം വിലക്കാനുള്ള നീക്കത്തില്‍ സിപിഐഎമ്മിന് പിന്തുണയുമായി സിപിഐ രംഗത്തെത്തി. രാഷ്ട്രീയപ്രേരിതമായി ഏജന്‍സികളെ ഉപയോഗിക്കുന്നെന്നും സംസ്ഥാനസര്‍ക്കാരിന്റെ അറിവോടെയല്ലാതെ സിബിഐ അന്വേഷണം പാടില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരന്റെ കുടുംബസ്വത്തല്ല സിബിഐ. രാജ്യത്തിന്റെ അന്വേഷണ ഏജന്‍സിയാണ്. സിബിഐ അന്വേഷണം നടത്തുന്നെങ്കില്‍ കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പക്കെതിരേയും വേണ്ടതല്ലേ. കശുവണ്ടി വികസന കോര്‍പറേഷന്‍ തോട്ടണ്ടി അഴിമതിക്കേസില്‍ വിചാരണക്കു സര്‍ക്കാര്‍ അനുമതി നിഷേധിച്ചതില്‍ തെറ്റില്ല. വിചാരണ ചെയ്യണമെങ്കില്‍ സര്‍ക്കാരിനു കൂടി പൂര്‍ണബോധ്യമുണ്ടാകണമെന്നും കാനം മാധ്യമങ്ങളോടു പറഞ്ഞു.
Discussion about this post